Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Establishing Shelters

Thrissur

ഷെ​ല്‍​ട്ട​ര്‍ സ്ഥാ​പി​ക്കാ​ൻ വൈ​കു​ന്ന​തി​നെ​തി​രേ എ​ല്‍​ഡി​എ​ഫ്

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു. ന​ഗ​ര​സ​ഭപ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ഷെ​ല്‍​ട്ട​ര്‍ സ്ഥാ​പി​ക്കാ​ന്‍ വൈ​കു​ന്നു​വെ​ന്നാ​രോ​പി​ച്ച് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

ഠാ​ണാ​വി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ പോ​യ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യ സി​ദ്ദി​ഖി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വു​നാ​യ ക​ടി​ച്ച​ത്. കൊ​രു​മ്പി​ശേ​രി​യി​ല്‍ കൗ​ണ്‍​സി​ല​റു​ടെ മ​ക​ളേ​യും മാ​ടാ​യി​ക്കോ​ണ​ത്ത് സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യും തെ​രു​വു​നാ​യ്ക്ക​ള്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്നു​മാ​സ​ത്തി​ന​കം ഷെ​ല്‍​ട്ട​ര്‍ സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ യു​ഡി​എ​ഫ് ആ​റു​മാ​സ​മാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി ലീ​ഡ​ര്‍ പി.​വി. ശി​വ​കു​മാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

ഷെ​ല്‍​ട്ട​ര്‍ തു​ട​ങ്ങാ​ന്‍ അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശി​വ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​ന്‍ പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും അ​തി​നു​ശേ​ഷം ഷെ​ല്‍​ട്ട​ര്‍ തു​ട​ങ്ങാ​ന്‍ പോ​കു​ന്ന സ്ഥ​ല​ത്ത് ജ​ന​ങ്ങ​ളെ കൂ​ട്ടി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ക​യു​മാ​ണ് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ല്‍ ഷെ​ല്‍​ട്ട​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന​ത് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണെ​ന്നും സി​പി​എ​മ്മി​ന് സ​മ​ര​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​എ​സ്. പ്ര​സാ​ദ്, സി.​സി. ഷി​ബി​ന്‍, വി​ഷ്ണു പ്ര​ഭാ​ക​ര​ന്‍, ലേ​ഖ ഷാ​ജ​ന്‍, അ​ല്‍​ഫോ​ണ്‍​സ തോ​മ​സ്, പി.​എം. ന​ന്ദു​ലാ​ല്‍, ര​മ്യ ഷി​ബു, വി​നി​ത തു​ട​ങ്ങി​യ​വ​ര്‍ സ​മ​ര​ത്തി​ന്
നേ​തൃ​ത്വം
ന​ല്‍​കി.

 

Latest News

Corehub Up